Your Image Description Your Image Description
Your Image Alt Text

ഭക്ഷ്യ-പൊതുവിതരണ രംഗത്ത് വിവിധ ഇനങ്ങളിലായി കേന്ദ്രത്തില്‍നിന്ന് 774.90 കോടി രൂപ ലഭിക്കാനുണ്ടെന്ന് കേരളം. തുകയുടെ വിശദാംശങ്ങളുള്‍പ്പെടുത്തിയുള്ള സമഗ്രമായ നിവേദനം കേരളം കൈമാറി. കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീമിലൂടെ (ഒ.എം.എസ്.എസ്) ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള പ്രത്യേകാനുവാദം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് നിവേദനം കൈമാറിയത്. സംസ്ഥാന ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ചനടത്തി കേരളത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി കെ.വി. തോമസ് പിന്നീടറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *