Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 26 ന് രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും. ആലപ്പുഴ ബീച്ചിനടുത്തുള്ള പൊലിസ് പരേഡ് ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുക.

പരേഡ് ചടങ്ങുകള്‍ക്കായി രാവിലെ 8.40-ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.53-ന് ജില്ല പോലീസ് മേധാവിയും 8.55-ന് ജില്ല കളക്ടറും എത്തും. 8.59-ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേര്‍ന്ന് സ്വീകരിക്കും. ഒമ്പത് മണിക്ക് മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.

പോലീസ്, ഏക്‌സൈസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്‌സ്, ബുള്‍ബുള്‍ എന്നിങ്ങനെ കണ്ടിജെന്റുകളും 4 ബാന്‍ഡുകളും ഉള്‍പ്പെടെ 16 പ്ലാട്ടൂനുകളാണ് പരേഡില്‍ അണിനിരക്കുന്നത്. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. അജയ് മോഹനാണ് പരേഡ് കമാന്‍ഡര്‍. പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കണ്ടിജന്റുകള്‍ക്ക് മന്ത്രി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *