Your Image Description Your Image Description
Your Image Alt Text

ചരിത്രത്തിലാദ്യമായി എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരുക്കുന്ന സിനിമയാണ് ‘ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്’ എന്ന പൂർണ്ണ നാമത്തിൽ അറിയപ്പെടുന്ന ‘എൽ എൽ ബി’.

ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എൽ എൽ ബി’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോഴിതാ പുറത്തിറങ്ങിയിരിക്കുകയാണ്. ഫെബ്രുവരി 2ന് ചിത്രം തിയറ്ററുകളിലെത്തും.

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സുരേഷ് ​ഗോപിയും ഇന്ദ്രൻസും ചേർന്ന് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്ത ട്രെയിലർ കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ബാച്ചിലേഴ്സിന്റെ കഥയാണ് പറയുന്നത്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രം നിർമ്മിക്കുന്നത്. നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേർന്ന് ആലപിച്ച ചിത്രത്തിലെ ‘പാറുകയായ് പടരുകയായ്’ എന്ന ഗാനം അടുത്തിടെ പുറത്തുവിട്ടു. മനു മഞ്ചിത്തിന്റെ വരികളും കൈലാസ് മോനോന്റെ സം​ഗീതവും കോർത്തിണക്കിയ ​ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി.

റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *