Your Image Description Your Image Description
Your Image Alt Text

“സ‍ർവലോക തൊഴിലാളികളെ…… സംഘടിക്കുവിൻ…
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ….”

ഒരു നൂറ്റാണ്ടുവരെ പതിനാറ് മുതൽ ഇരുപത് മണിക്കൂറോളം കഠിന ജോലിയും നാലുമണിക്കൂർ മാത്രം വിശ്രമവും എന്നതായിരുന്നു തൊഴിലാളി ജീവിതക്രമം. രാവന്തിയോളം പണിയെടുത്താൽ കിട്ടുന്നത് വളരെ തുച്ഛമായ ശമ്പളവും. ഇതിനെതിരെ 1886 മേയ് ഒന്നിന് അമേരിക്കയിലെ ചിക്കാഗോയിൽ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി അവ‍ർ സ‍‌‍‍ർവലോക തൊഴിലാളികൾക്കായി പണിമുടക്കി.

മേയ് മൂന്നിന് പൊലീസുമായുണ്ടായ സംഘർഷത്തിൽ രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇതോടെ പ്രതിഷേധം വീണ്ടും ശക്തിപ്പെട്ടു. പിറ്റേന്ന് ചിക്കാഗോയിലെ ഹേയ് മാർക്കറ്റ് സ്ക്വയറിൽ സമാധാനപരമായി മാർച്ച് നടത്തിയ സമരക്കാർക്കിടയിലേക്ക് അമേരിക്കൻ പൊലീസ് ഏജന്റുമാരിൽ ഒരാൾ ബോംബെറിഞ്ഞതോടെ സംഭവം വീണ്ടും സംഘര്ഷാവസ്ഥയിലായി. ജനക്കൂട്ടത്തിനുനേരെ പൊലീസ് നിറയൊഴിച്ചു. ആറ് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. സമരത്തെ അടിച്ചൊതുക്കാൻ തൊഴിലാളി നേതാക്കൾക്കെതിരെ കേസെടുത്ത് അവരെ ജയിലിലടച്ചു. തുടർന്ന് പ്രധാന നേതാക്കളെ തൂക്കിലേറ്റി. അപ്പോഴേക്കും സമരം ചിക്കാ​ഗോ നഗരവും അമേരിക്കയും വിട്ട് യൂറോപ്പ് വരെ വ്യാപിച്ചു.

ഒടുവിൽ ഗത്യന്തരമില്ലാതെ എട്ട് മണിക്കൂർ ജോലിയെന്ന തൊഴിലാളികളുടെ ആവശ്യം ഭരണാധികാരികൾക്ക് അംഗീകരിക്കേണ്ടി വന്നു. 1904ൽ ആംസ്​റ്റർഡാമിൽ നടന്ന ഇന്റർനാഷനൽ സോഷ്യലിസ്​റ്റ്​ കോൺഫറൻസാണ് എട്ട് മണിക്കൂർ ജോലി സമയമാക്കിയതി​ൻറെ വാർഷികമായി ​മേയ് ഒന്നിനെ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്.

ചിക്കാഗോ ഹെയ്മാർക്കറ്റ് അഫയറിൽ മരിച്ചവരുടെ സ്മരണയ്ക്കായി, അന്താരാഷ്ട്ര തൊഴിലാളി ദിനം സ്ഥാപിച്ചു. 1886 മെയ് 1 ന് സംഭവിച്ചതിൽ നിന്ന് സ്വയം വേർപെടുത്താൻ, തൊഴിലാളി ദിനം സ്ഥാപിച്ചു. ഇന്ന്, തൊഴിലാളി ദിനം വർഷം തോറും ആചരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *