Your Image Description Your Image Description
Your Image Alt Text

 

ജൂനിയർ ചേംബർ ഇൻറ്റർ നാഷണലിൻ്റെ അന്തർദേശീയ ട്രെയിനിംഗ് മെൻറ്റർമാരുടെ പാനലിലേക്ക് ഏഷ്യ – പസഫിക് രാജ്യങ്ങളുടെ പ്രതിനിധിയായി പാലക്കാട് നിന്നുള്ള സന്തോഷ് കുമാറിനെ നിയമിച്ചു . വിവിധ രാജ്യങ്ങളിൽ നിന്നും പരിശീലന മേഖലയിലേക്കു കടന്നു വരുന്ന ജെ സി ഐ യുടെ യുവ പരിശീലകർക്ക് ശരിയായ മാർഗ്ഗ നിർദ്ദേശങ്ങളും, പരിശീലനവും നൽകി അവരെ കൂടുതൽ മികവിലേക്കു നയിക്കുക എന്നതാണ് ചുമതല. 2010 വർഷത്തിൽ ജെ സി ഐ ഇന്ത്യയുടെ ദേശീയ പ്രസിഡണ്ടായിരുന്ന സന്തോഷ് കുമാർ 2016 ൽ ജെ സി ഐ അന്തർദേശീയ സ്കിൽ ഡെവലപ്‌മെൻറ് കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . പാലക്കാട് ട്രൈനേഴ്‌സ് ഫോറത്തിൻറെ സ്ഥാപക പ്രസിഡണ്ടും റോട്ടറി ഡിസ്ട്രിക്ട് 3201 ൻറെ മുൻ അസിസ്റ്റന്റ് ഗവർണറുമാണ്. ആദ്യത്തെ ചുമതലയായി ജൂൺ ആദ്യ വാരം കംബോഡിയയിൽ വെച്ച് നടക്കുന്ന ജെ സി ഐ ഏഷ്യാ -പസിഫിക് കോൺഫറൻസിലെ ട്രൈനേഴ്‌സ് ഫോറത്തിൽ പങ്കെടുക്കുന്നവരെ സന്തോഷ് കുമാർ പരിശീലിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *