Your Image Description Your Image Description
Your Image Alt Text

 രാമക്ഷേത്രപ്രതിഷ്ഠ നടക്കുന്ന ജനുവരി 22-ന് കൊൽക്കത്തയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന ഐക്യറാലിക്ക് കൽക്കട്ട ഹൈക്കോടതി അനുമതി നൽകി. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാനിടയുള്ളതിനാൽ റാലി തടയണമെന്ന പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരിയുടെ ആവശ്യം ഹൈക്കോടതി തള്ളി.

ക്രമസമാധാനം നിലനിർത്താൻ സംസ്ഥാന ഭരണകൂടം കർശനനടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ റാലിയുടെ സംഘാടകർ ആയിരിക്കും ഉത്തരവാദികൾ. ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ അപമാനിക്കുന്ന ഒരു പരാമർശമോ പ്രസ്താവനയോ ഉണ്ടാവാൻപാടില്ല .

Leave a Reply

Your email address will not be published. Required fields are marked *