Your Image Description Your Image Description
Your Image Alt Text

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ന​ഗരത്തിലെ ഹോട്ടൽ റൂമുകൾക്ക് തീവില. ​പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് പല ഹോട്ടലുകളുടേയും നിരക്ക് അഞ്ചിരട്ടിയലധികം വർധിച്ചു. ജനുവരി 22-ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ രാജ്യത്തിന് അകത്തും പുറത്തുംനിന്നുള്ള പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

അയോധ്യയിലെ ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000 രൂപയോളമായി ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അയോധ്യയിലെ ഒരു സാധാരണ ഹോട്ടലിലെ ആറ് കിടക്കകളുള്ള മുറിക്ക് 147,500 രൂപയാണ് ഹോട്ടൽ ബുക്കിങ് സൈറ്റുകളിലെ നിരക്ക്. ഇതിൽ കൂടിയും കുറഞ്ഞുമാണ് മറ്റു പല ഹോട്ടലുകളിലെയും നിരക്ക്. സാധാരണയായി രണ്ടായിരത്തിൽ താഴെ മാത്രം നിരക്ക് ഈടാക്കിയിരുന്ന ഹോട്ടലുകളാണ് ഇവയിൽ പലതും.

Leave a Reply

Your email address will not be published. Required fields are marked *