Your Image Description Your Image Description
Your Image Alt Text

വിമാനത്തിലെ ശൗചാലയത്തിന്റെ ലോക്ക് തകരാറയതിനെത്തുടര്‍ന്ന് വാതില്‍ തുറക്കാനാകാതെ യാത്രക്കാരന്‍ കുടുങ്ങിയത് ഒരുമണിക്കൂര്‍. മുംബൈ-ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. മുംബൈയില്‍നിന്നും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ കയറിയത്. പിന്നീട് വാതില്‍ തുറക്കാന്‍ കഴിയാഞ്ഞതോടെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയശേഷം ടെക്‌നീഷ്യന്‍ എത്തിയാണ് വാതില്‍ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്.

നിര്‍ഭാഗ്യവശാല്‍, ലോക്കിന്റെ തകരാറുകാരണം യാത്രക്കാരന്‍ ഒരുമണിക്കൂറോളം ശുചിമുറിയില്‍ കുടുങ്ങിയെന്നും ജീവനക്കാര്‍ അദ്ദേഹത്തിന് യാത്രയിലുടനീളം നിര്‍ദേശങ്ങളും സഹായവും നല്‍കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു. വിമാനം ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എന്‍ജീനീയറെത്തി ശുചിമുറിയുടെ വാതില്‍ തുറന്നതായും യാത്രക്കാരന് വൈദ്യസഹായം നല്‍കിയെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *