Your Image Description Your Image Description
Your Image Alt Text

ബഹ്റൈനിൽ ര​ണ്ട്​ സേ​വ​ന​ങ്ങ​ൾ കൂ​ടി ഓ​ൺ​ലൈ​നി​ലാ​ക്കാ​ൻ ഇ-​ഗ​വ​ൺ​മെ​ന്‍റ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്​​ത​ദാ​ന​ത്തി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ, അ​ത്​​ല​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ നീ​ക്കം. ‘സി​ഹ്​​ഹ​ത്തീ’ എ​ന്ന ആ​പ്​ വ​ഴി ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളാ​ണ്​ ഇ-​ഗ​വ​ൺ​മെ​ന്‍റ്​ ഓ​​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി​യാ​ക്കി​യി​ട്ടു​ള്ള​ത്.

ര​ക്​​തം ദാ​നം​ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ര​ക്​​തം ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത്​ അ​ക്കാ​ര്യം ഉ​ണ​ർ​ത്താ​നും ഹെ​ൽ​ത്ത്​ ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​വു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. കൂ​ടാ​തെ അ​ത്​​ല​റ്റി​ക്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക്​ കാ​യി​ക​ക്ഷ​മ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നും ഓ​ൺ​ലൈ​നാ​യി അ​വ ല​ഭി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ഇ-​ഗ​വ​ൺ​മെ​ന്‍റ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി. സി.​ഇ.​ഒ ഡോ. ​സ​ക​രി​യ അ​ഹ്​​മ​ദ്​ അ​ൽ ഖാ​ജ വ്യ​ക്​​ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *