Your Image Description Your Image Description
Your Image Alt Text

ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ 10 ക​റ​ൻ​സി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ബ​ഹ്റൈ​ൻ ദീ​നാ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. ഫോ​ബ്സാ​ണ് ക​റ​ൻ​സി​ക​ളി​ൽ മു​ൻ നി​ര​ക​ളി​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. കു​വൈ​ത്ത് ദീ​നാ​റാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത്. 2023 മേ​യി​ൽ ഫോ​ബ്സ് പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ലും കു​വൈ​ത്ത് ദീ​നാ​ർ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. ലോ​ക​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ ര​ണ്ടും മൂ​ന്നും ക​റ​ൻ​സി​ക​ളും ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ​നി​ന്നാ​ണെ​ന്ന​ത് ശ്ര​ദ്ധേ​യം.

220.4 രൂ​പ​ക്കും 2.65 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു ബ​ഹ്റൈ​ൻ ദീ​നാ​ർ. 270.23 ഇ​ന്ത്യ​ൻ രൂ​പ​ക്കും 3.25 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു കു​വൈ​ത്ത് ദീ​നാ​ർ. മൂ​ന്നാം സ്ഥാ​ന​ത്ത് ഒ​മാ​ൻ റി​യാ​ൽ (215.84 രൂ​പ, 2.60 ഡോ​ള​ർ), നാ​ലാ​മ​ത് ജോ​ർ​ഡ​നി​യ​ൻ ദീ​നാ​ർ (117.10 രൂ​പ), ജി​ബ്രാ​ൾ​ട്ട​ർ പൗ​ണ്ട് (105.52 രൂ​പ), ബ്രി​ട്ടീ​ഷ് പൗ​ണ്ട് (105.54 രൂ​പ), കാ​യ് മാ​ൻ ഐ​ല​ൻ​ഡ് (99.76 രൂ​പ), സ്വി​സ് ഫ്രാ​ങ്ക് (97.54 രൂ​പ), യൂ​റോ (90.80 രൂ​പ) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലെ ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക. യു.​എ​സ് ഡോ​ള​ർ പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ്. ഒ​രു യു.​എ​സ് ഡോ​ള​റി​ന് 83.10 രൂ​പ​യാ​ണ്. 2024 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​റ​ൻ​സി മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​പ​ട്ടി​ക.

Leave a Reply

Your email address will not be published. Required fields are marked *