Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഗുജറാത്തിൽ രാഷ്ട്രീയനേതാക്കളുടെ കൂറുമാറ്റം ശക്തമായി. കോൺഗ്രസ്, എ.എ.പി. പാർട്ടികളിൽനിന്ന് രണ്ടായിരത്തോളം പ്രാദേശികനേതാക്കൾ ബുധനാഴ്ച ബി.ജെ.പി.യിൽ ചേർന്നു.

ഗാന്ധിനഗറിൽ പാർട്ടി സംസ്ഥാന ആസ്ഥാനത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും സംസ്ഥാന പ്രസിഡന്റ് സി.ആർ. പാട്ടീലിന്റെയും സാന്നിധ്യത്തിൽ ഇവർക്ക് അംഗത്വംനൽകി. സമീപജില്ലകളിൽനിന്ന് ബസുകളിലാണ് പ്രവർത്തകരെ എത്തിച്ചത്. രാജ്കോട്ട്‌ ജില്ലാ പഞ്ചായത്തിലെ മുൻ പ്രതിപക്ഷനേതാവ് അർജുൻ കഠാരിയയും നാല് ജില്ലാപഞ്ചായത്ത് അംഗങ്ങളും കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്നവരിൽപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ചില എ.എ.പി. സ്ഥാനാർഥികളും അനുയായികൾക്കൊപ്പം ബി.ജെ.പി.യിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *