Your Image Description Your Image Description
Your Image Alt Text

കാസർഗോഡ്:എസ് എസ് എഫ് ജില്ലയിലെ കാൽലക്ഷം കുടുംബങ്ങളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന് തുടക്കമായി.പള്ളത്തൂർ ബൈത്തുൽ ഇസ്സയിൽ നടന്ന പരിപാടി ജില്ലാ മുൻ ഉപാധ്യക്ഷൻ ഉമർ സഖാഫി പള്ളത്തൂരിന്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കാസർഗോഡ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഇമ്പിച്ചികോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി നാരംപാടി, കരീം ജൌഹരി ഗാളിമുഗം,നൗഷാദ് ഹിമമി മാസ്തിക്കുണ്ട്,ശാഹിദ് ഫാളിലി അൽ ഹികമി പൊവ്വൽ എന്നിവർ സംസാരിച്ചു.ജുനൈദ് ഹിമമി സഖാഫി സ്വാഗതവും ജുനൈദ് ജൗഹരി നന്ദിയും പറഞ്ഞു.

ഫാമിലി,ബ്ലോക്ക്,യൂണിറ്റ്,സെക്ടര്‍,ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷം ജില്ലാ സാഹിത്യോത്സവ് ഉപ്പളയില്‍ നടക്കും. സാഹിത്യോത്സവിനോടനുബന്ധിച്ച് വിപുലമായ സാംസ്ക്കാരിക സംഗമങ്ങള്‍, പുസ്തകമേളകള്‍, എജ്യുസൈന്‍ കരിയര്‍ എക്സ്പോ, കള്‍ച്ചറല്‍ എക്സപോകള്‍, സിമ്പോസിയങ്ങള്‍, ഡിബേറ്റ് കോര്‍ണറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *