Your Image Description Your Image Description
Your Image Alt Text

ബന്ദിപ്പുര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഏപ്രിലില്‍ പരിഗണിക്കാനായി മാറ്റി. വിഷയത്തിലെ തത്‌സ്ഥിതി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിവെച്ചത്.

2010-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് അന്നുമുതല്‍ 44 തവണ സുപ്രീംകോടതി ലിസ്റ്റ് ചെയ്തെങ്കിലും തീര്‍പ്പാക്കാനായിട്ടില്ല. നാലുവര്‍ഷത്തിനുശേഷമാണ് കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണനയ്ക്കെത്തിയത്. കുറെക്കാലമായി തുടരുന്ന പ്രശ്നമാണിതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും അറിയിച്ചു. തുടര്‍ന്നാണ് ഇപ്പോഴത്തെ സ്ഥിതി അറിയിക്കാന്‍ ആവശ്യപ്പെട്ട് കേസ് മാറ്റിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *