Your Image Description Your Image Description
കോട്ടയം : സ്കൂൾ വിദ്യാർത്ഥികൾക്ക് കോടതികൾ സന്ദർശിക്കാനും കോടതി നടപടികൾ നേരിട്ട് മനസ്സിലാക്കാനും ന്യായാധിപന്മരോട് നേരിട്ട് സംവദിക്കുവാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയും കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി”സംവാദ” ക്ക് ജില്ലയിൽ തുടക്കമായി.
കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിൽ നടന്ന പരിപാടിയിൽ മണർകാട് സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 30 വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയും ആയ സാനു എസ്. പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. കെ.എ. പ്രസാദ് സന്ദേശം നൽകി. അഡ്വ. ലിതിൻ തോമസ്, സേതുപാർവതി, സ്വർണ മാത്യു, അഡ്വക്കേറ്റ് നിക്ഷിത ആനി തോമസ് എന്നിവർ പ്രസംഗിച്ചു.
തുടർന്നുള്ള സൈക്കോളജി സെഷനിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഒ ആർ സി കൗൺസിലർ സേതുപാർവതി ക്ലാസ്സെടുത്തു. തുടർന്നു കുട്ടികൾ കോടതി നടപടികൾ കാണുകയും ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് വിവീജ സേതുമോഹൻ, അഡീഷണൽ സബ് ജഡ്ജ് ഡി എ . മനീഷ്, പ്രിൻസിപ്പൽ മുൻസിഫ് ജ്യോതി ബാബു തുടങ്ങിയ ജഡ്ജിമാരുമായി സംവദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *