Your Image Description Your Image Description
Your Image Alt Text

പതിനാറുകാരനെ മർദിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ഇടുക്കി അണക്കര സ്വദേശി പുത്തൻപുരക്കൽ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.പതിനാറുകാരന്റെ പിതാവ് നേരത്തെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൗമാരക്കാരന്റെ അമ്മയുമായി അജിത്ത് സൗഹൃദത്തിലായത്.

യുവതിയെ വാടകവീട്ടിൽ സന്ദർശിക്കാൻ ഇയാൾ പതിവായി എത്താറുണ്ടായിരുന്നു.അജിത്ത് ഇടയ്ക്കിടെ വീട്ടിൽ വരുന്നതിന്റെ പേരിൽ കഴിഞ്ഞ ദിവസം പതിനാറുകാരനും അമ്മയും തമ്മിൽ വഴക്കുണ്ടായി. വിഷയം അറിഞ്ഞ അജിത്ത് കൗമാരക്കാരനെ മർദിച്ചു. അജിത്ത് കുട്ടിയെ കടിക്കുകയും ഇഷ്ടികകൊണ്ട് എറിയുകയും ചെയ്തു. പതിനാറുകാരൻ ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *