Your Image Description Your Image Description
Your Image Alt Text

 

മൂന്നാർ: ട്രിപ്പ് അഡൈ്വസർ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടൽ ആൻഡ് സ്പായെ തിരഞ്ഞെടുത്തു. ട്രിപ്പ് അഡൈ്വസർ ട്രാവലേഴ്സ് ചോയ്സ് അവാർഡ് 2024ലാണ് ഇന്ത്യയിലെ മികച്ച ആഡംബര ഹോട്ടലിനുള്ള അവാർഡ് മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടൽ ആൻഡ് സ്പാ നേടിയത്. കൂടാതെ, ഏഷ്യയിലെ മികച്ച ഹോട്ടലുകളിൽ 10-ാം സ്ഥാനവും ഏഷ്യയിലെ മികച്ച 25 ആഡംബര ഹോട്ടലുകളിൽ 13-ാം സ്ഥാനവും ഹോട്ടൽ കരസ്ഥമാക്കി.

ബ്ലാങ്കറ്റ് ഹോട്ടലിന്റെയും സ്പാ മൂന്നാറിന്റെയും മികവിനും അതിഥി സംതൃപ്തിക്കും ഉള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ അവാർഡ്, ഇന്ത്യയിൽ ആഡംബരപൂർണമായ താമസം ആഗ്രഹിക്കുന്നവർക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇതിനകം തന്നെ ബ്ലാങ്കറ്റ് ഹോട്ടൽ ആൻഡ് സ്പാ മാറിയിട്ടുണ്ട്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ പ്രധാനം ചെയ്യുന്നതിനൊപ്പം മികച്ച സേവനവും ഗുണനിലവാരമുള്ള അനുഭവവും നൽകുന്നതിന്റെ ഭാഗമായാണ് അവാർഡ്.

ആഗോളതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന ഈ അംഗീകാരം വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രദേശത്തിന്റെ സാംസ്‌കാരിക സമൃദ്ധി ഉയർത്തിക്കാട്ടുകയും മൂന്നാർ ഡെസ്റ്റിനേഷന്റെ പ്രാദേശിക സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ഹോട്ടൽ ജീവനക്കാർ, പ്രാദേശിക ഡ്രൈവർമാർ, ട്രാവൽ ഏജന്റുമാർ, പ്രാദേശിക സമൂഹം എന്നിവരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണിത്.

ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ മുൻനിര ലക്ഷ്വറി ഡെസ്റ്റിനേഷൻ എന്ന നിലയിൽ ബ്ലാങ്കറ്റ് ഹോട്ടലിന്റെയും സ്പായുടെയും സ്ഥാനം അടയാളപ്പെടുത്തുന്നതാണ് ഈ അഭിമാനകരമായ അവാർഡ്.

Leave a Reply

Your email address will not be published. Required fields are marked *