Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ: മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രവീൺ കുമാർ അന്തരിച്ചു. ചെന്നൈയിൽ വച്ചാണ് 28 കാരനായ പ്രവീൺ കുമാറിൻറെ അന്ത്യം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കാരണം പ്രവീൺ അടുത്തകാലത്തായി വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യസ്ഥിതി മോശമായതിനാൽ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു പ്രവീൺ. ആരോഗ്യനില കൂടുതൽ വഷളായതിനാൽ പ്രവീണിനെ ഓമൻഡൂർ ആശുപത്രിയിലേക്ക് ഇന്നലെ ഉച്ചയോടെ മാറ്റിയിരുന്നു. ഇവിടെ ചികിൽസയിൽ കഴിയവെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചത്.

പ്രവീണിൻറെ ആരോഗ്യ പ്രശ്നം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കർമ്മകൾ നടത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

എൽടിടിഇ നേതാവ് പുലി പ്രഭാകരൻറെ ആദ്യകാലത്തെ ജീവിതം പറയുന്ന മേധഗു എന്ന ചിത്രത്തിൽ സംഗീതം നൽകിയാണ് പ്രവീൺ കുമാർ ശ്രദ്ധേയനായത്. 2021ൽ നിർമ്മിച്ച ചിത്രം നിയമ പ്രശ്നങ്ങളാൽ ചിത്രം തീയറ്ററിൽ റിലീസ് ആയിരുന്നില്ല. തുടർന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം ഇറങ്ങി. ചിത്രത്തിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *