Your Image Description Your Image Description
Your Image Alt Text

കുവൈത്തില്‍ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വേതനവും ആകർഷകമായ ശമ്പളം മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നതുമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം.

നിരവധി ഗാർഹിക തൊഴിലാളികൾ ജോലി വിട്ടതും ശ്രീലങ്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതും പ്രാദേശിക ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ താൽക്കാലികമായി അവസാനിപ്പിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയതായി ഗാർഹിക തൊഴിലാളി വിദഗ്ധന്‍ ബസ്സാം അൽ-ഷമാരി അഭിപ്രായപ്പെട്ടു.

പ്രാദേശിക വിപണിയിൽ പ്രതിമാസം 5,000 മുതൽ 6,000 വരെ സ്ത്രീ തൊഴിലാളികൾ ആവശ്യമാണ്. എന്നാല്‍ പുതിയ റഗുലേറ്ററി തീരുമാനങ്ങൾ ആഭ്യന്തര തൊഴിൽ വിപണിയെ ദോഷകരമായി ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *