Your Image Description Your Image Description

കുന്നംകുളം: മകളെ കാണാനിലെന്ന് മാതാവ് ബഹളം വെച്ചതോടെ വടക്കാഞ്ചേരി റോഡില്‍ ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ആമ്പല്ലൂരില്‍ താമസിക്കുന്ന സമീറയുടെ മകള്‍ അഹല്യ(നാല്)യെയാണ് വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നഗരത്തില്‍നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് സമീറയുടെ ബഹളം കേട്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിച്ചതിനെ തുടർന്ന് ഉടന്‍ പൊലീസ് സമീപത്തെ കടകളിലെ സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചു. അതിൽ നിന്ന് കുട്ടിയെ പിതാവ് പാലക്കാട് കല്ലടിക്കോട് സ്വദേശി ലാലുവാണ് കൊണ്ടുപോയതെന്ന് മനസ്സിലായി.

 

സമീറയും ലാലുവും ഏതാനും ദിവസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് . പച്ചമരുന്നുകള്‍ പറിച്ച് കുന്നംകുളത്തെ കടയില്‍ കൊടുക്കാനാണ് സമീറ അതേസമയം അവിടെ എത്തിയത്. എന്നിട്ട് വടക്കാഞ്ചേരി റോഡിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതോടെ ഇവരെ പിന്തുടര്‍ന്ന ലാലു കുട്ടിയുമായി പോകുകയായിരുന്നു. അതിനുശേഷം ലാലു കുട്ടിയുമായി ചാവക്കാട് ഭാഗത്തേക്ക് പോയതായാണ് പൊലീസിന് കിട്ടിയ വിവരം . ഉടൻ തന്നെ അന്വേഷണo ആരംഭിച്ച പോലീസ് കുട്ടിയെ പാവറട്ടി സ്റ്റേഷന്‍ പരിധിയിലെ പാടൂരില്‍നിന്ന് രാത്രി എട്ടരയോടെ കണ്ടെത്തി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *