Your Image Description Your Image Description
Your Image Alt Text

റ്റുമാനൂര്‍: മോഷണ കേസില്‍ 62 വയസ്സുകാരൻ അറസ്റ്റില്‍. കട്ടപ്പന ഇരട്ടയാര്‍ വള്ളിച്ചിറ വീട്ടില്‍ ജോസിനെ (ജോസഫ്) ആണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സുരേന്ദ്രപ്രസ്ഥം അപ്പാര്‍ട്ട്‌മെന്റ് എന്ന കെട്ടിടത്തിന്റെ ഓഫീസ് മുറിയിലെ മേശയ്ക്കുള്ളില്‍ നിന്നും 5000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.

എസ്.ഐ സാഗര്‍, എ.എസ്.ഐമാരായ സജി,രാധാകൃഷ്ണൻ, വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *