Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിൽ ഫൈനലിൽ ഇന്ത്യയുടെ തോൽവിക്ക് ശേഷം ടി20 മത്സരങ്ങൾക്ക് പരിഗണിക്കരുതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കിയിരുന്നു. പിന്നീട് സൂര്യകുമാർ യാദവാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഏകദിന ലോകകപ്പിന് മുമ്പ് ടി20 മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ നയിക്കുകയുണ്ടായി. ടി20 ടീമിന്റെ ഭാവി ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്നതും ഹാർദിക്കിനെ തന്നെ. എന്നാൽ മറ്റൊരു ടി20 ലോകകപ്പ് മുന്നിലെത്തിയപ്പോൾ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കി. ഹാർദിക്കിനെ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു. ഇപ്പോൾ രോഹിത്തിനെ വീണ്ടും നായകനാക്കുള്ള കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ ചീഫ് സെലക്റ്റർ അജിത് അഗാർക്കർ.

ഹാർദിക്കിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെ കുറിച്ച് അഗാർക്കർ വ്യക്തമാക്കിയതിങ്ങനെ… ”പ്രധാന ടൂർണമെന്റുകളിൽ പരിചയസമ്പന്നായ ക്യാപ്റ്റനെ ലഭിക്കണം. ശരിയാണ് ഹാർദിക് പാണ്ഡ്യ മുമ്പും ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാൽ ഏകദിന ലോകകപ്പിലെ ഫോം ക്യാപ്റ്റൻസിയും നോക്കുമ്പോൾ രോഹിത്തിലേക്ക് തന്നെ പോവേണ്ടിവന്നു. എന്നാൽ വൈസ് ക്യാപ്റ്റൻസിയെ കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. ഹാർദിക്കിന് പകരം മറ്റൊരാളെ കൊണ്ടുവരിക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു നേതാവെന്ന നിലയിലും ഓൾറൗണ്ടറെന്ന നിലയിലും അങ്ങനെതന്നെ കാര്യങ്ങൾ.” അഗാർക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *