Your Image Description Your Image Description
Your Image Alt Text

താ‌യ്‌വാനിൽ ചൈനീസ് വിരുദ്ധ പാർ‌ട്ടി അധികാരത്തിലേക്ക്.അമേരിക്കൻ അനുകൂലി ലായ് ചിങ് തെ പ്രസിഡന്റാകും. തായ്‌വാനിലെ പ്രധാന പ്രതിപക്ഷമായ കുമിന്താങ്ങ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഹു യു ഇഹ് തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. ചൈനീസ് വിരുദ്ധ നിലപാടുള്ള ഡെമോക്രാറ്റിക്ക് പാർട്ടി മൂന്നാംതവണയാണ് അധികാരത്തിലെത്തുന്നത്.

ചൈനയുമായി വീണ്ടും കൂട്ടിച്ചേർക്കുമെന്ന ഭീഷണികൾക്കിടയിലാണ് തായ്‌വാനിൽ തിരഞ്ഞെടുപ്പ് നടന്നത്. തായ്‌വാൻ ജനത ജനാധിപത്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് ലായ് ചിങ് തെ പറഞ്ഞു. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം ഞങ്ങൾ തുടർന്നും നിൽക്കുമെന്നം അദ്ദേഹം പറ‌ഞ്ഞു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ബാഹ്യശക്തികളടെ ശ്രമങ്ങളെ തായ്‌വാൻ ജനത വിജയകരമായി ചെറുത്തുവെന്നും ചൈനയെ പരിഹസിച്ച് ലായ് ചിങ് തെ പറ‌ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *