Your Image Description Your Image Description
Your Image Alt Text

 

ഗ​സ്സ: വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ കൈ​റോ​യി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ഴും വ​ട​ക്ക​ൻ ഗ​സ്സ കൊ​ടും​പ​ട്ടി​ണി​യി​ലാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. ര​ണ്ടു​മാ​സ​മാ​യി യു.​എ​ൻ നി​ര​ന്ത​രം സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഭ​ക്ഷ്യ ട്ര​ക്കു​ക​ൾ ക​ട​ത്തി​വി​ടാ​തെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ക്രൂ​ര​ത​യാ​ണ് അ​നി​വാ​ര്യ​മാ​യ ദു​ര​ന്ത​ത്തി​ലേ​ക്ക് വ​ട​ക്ക​ൻ മേ​ഖ​ല​യെ ത​ള്ളി​വി​ട്ട​ത്. ‘‘വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ കൊ​ടും​പ​ട്ടി​ണി പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്നു. അ​തി​വേ​ഗം തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​ക്കും പ​ട​രു​ക​യാ​ണ​ത്’’ -യു.​എ​ൻ ഭ​ക്ഷ്യ സ​മി​തി ഡ​യ​റ​ക്ട​ർ സി​ൻ​ഡി മ​ക് ഗെ​യി​ൻ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര വി​ക​സ​ന ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ സാ​മ​ന്ത പ​വ​റും വ​ട​ക്ക​ൻ ഗ​സ്സ വ​റു​തി​ക്ക​രി​കെ​യാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദം ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും ഇ​വി​ടേ​ക്ക് ഫ​ല​സ്തീ​നി​ക​ളെ​യും ഭ​ക്ഷ്യ ട്ര​ക്കു​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ട് തു​ട​രു​ക​യാ​ണ് ഇ​സ്രാ​യേ​ൽ. ഭ​ക്ഷ്യ​ക്ഷാ​മ​മെ​ത്തി​യെ​ന്ന മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ ഇ​സ്രാ​യേ​ൽ നേ​രി​യ വി​ട്ടു​വീ​ഴ്ച​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​നി​യും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ട​റ​സ് അ​റി​യി​ച്ചു.

അ​തി​നി​ടെ, ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ കൈ​റോ​യി​ൽ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മു​ട​ങ്ങി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഗ​സ്സ​യി​ൽ ത​ട​വു​കാ​രെ വി​ട്ട​യ​ക്കാ​ൻ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​ന് ത​യാ​റാ​ണെ​ങ്കി​ലും യു​ദ്ധം നി​ർ​ത്തി​വെ​ക്കു​ന്ന​ത് ഹ​മാ​സി​നെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നും അ​തി​നാ​ൽ സ​മ്മ​തി​ക്കി​ല്ലെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഗ​സ്സ​യി​ൽ സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലാ​ണ് ല​ക്ഷ്യ​മെ​ന്നും പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ബ​ന്ദി​മോ​ച​ന​ത്തി​ന് ശ്ര​മി​ക്കു​മെ​ന്നും ഹ​മാ​സ് നേ​താ​വ് ഇ​സ്മാ​ഈ​ൽ ഹ​നി​യ്യ​യും അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു സം​ഘ​ർ​ഷം കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ധ്യ​സ്ഥ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​ത​ക​ൾ തെ​ളി​യു​ന്ന​തി​നി​ടെ, റ​ഫ ആ​ക്ര​മ​ണം ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​സ്രാ​യേ​ലി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തു​ണ്ട്.അ​തി​നി​ടെ, ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യു​ള്ള അ​ൽ​ജ​സീ​റ ചാ​ന​ൽ ഇ​സ്രാ​യേ​ലി​ൽ നി​രോ​ധി​ച്ചു. കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ൽ ചാ​ന​ലി​ന്റെ ഓ​ഫി​സ് റെ​യ്ഡ് ന​ട​ത്തി​യ അ​ധി​കൃ​ത​ർ ചാ​ന​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി. ഇ​സ്രാ​യേ​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വാ​ർ​ത്ത ചാ​ന​ലി​ന് രാ​ജ്യ​ത്ത് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​ത്. റ​ഫ​യി​ൽ​നി​ന്ന് ഇ​സ്രാ​യേ​ലി​ലേ​ക്കു​ണ്ടാ​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​നു പി​ന്നാ​ലെ റ​ഫ​യി​ലെ ക​റം അ​ബൂ​സാ​ലെം അ​തി​ർ​ത്തി ഇ​സ്രാ​യേ​ൽ അ​ട​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *