Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ഉരുണ്ടുകളി നിർത്തി ഡ്രൈവർ യദു മാപ്പ് പറയണമെന്ന് നടി റോഷ്ന ആൻ റോയ്. തെളിവുകളെല്ലാം യദുവിന് എതിരാണെന്നും റോഷ്ന പറഞ്ഞു. നടുറോഡിൽ വെച്ച് യദു അസഭ്യം പറയുകയും പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നൽകാതിരുന്നതെന്നും റോഷ്ന വിശദമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോയി യദുവിനെ വീട്ടിലിരുത്താന്‍ താത്പര്യമില്ല. അതിനര്‍‍ഥം ഒരിക്കലും നിയമനടപടി സ്വീകരിക്കില്ല എന്നല്ലെന്നും റോഷ്ന പറഞ്ഞു. കെഎസ്ആർടിസിയുടെ നമ്പരിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും സൈബർ ആക്രമണം വകവെയ്ക്കുന്നില്ലെന്നും റോഷ്ന വ്യക്തമാക്കി. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പരാതിയുമായി ചലച്ചിത്ര താരം റോഷ്ന ആൻ റോയ് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *