Your Image Description Your Image Description

ദേശീയ യുവജന വാരാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം നെഹ്റു യുവ കേന്ദ്രയും ആതവനാട് മര്‍കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സംയുക്തമായി ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

അഡ്വ. സുജാത എസ്. വര്‍മ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സെമിനാര്‍, മേരാ യുവ ഭാരത് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍, പ്രധാനമന്ത്രി യുവജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ച ദേശീയതല പരിപാടിയുടെ പ്രദര്‍ശനം, സംഘനൃത്തം, മുട്ടിപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.പി മുഹമ്മദ് കുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ഷാഫി, നെഹ്റു യുവ കേന്ദ്ര നാഷണല്‍ യൂത്ത് വളണ്ടിയര്‍ രഞ്ജിത്ത് ചെറായി, കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി ജനുവരി 19 വരെ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *