Your Image Description Your Image Description

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി കുന്നുകര ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ ശില്പശാല സംഘടിപ്പിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം നിർവഹിച്ചു.
ജലവിഭവ വിനിയോഗവും വിതരണവും കൂടുതൽ കാര്യക്ഷമാക്കുന്നതിനും ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നീരുറവ് ഡിപിആർ വാലിഡേഷൻ ശില്പശാല നടത്തുന്നത് .

വൈസ് പ്രസിഡന്റ് എം.എ അബ്ദുൾ ജബ്ബാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൃഷിക്ക് ഒപ്പം കളമശ്ശേരി കോ ഓഡിനേറ്റർ എം പി വിജയൻ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ ജനപ്രതിനിധികൾ, പാടശേഖരസമിതികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

മൈനർഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രവീൺ ലാൽ , മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനീയർ ബ്രില്‍സി സാമുവൽ, കുന്നുകര കൃഷി ഓഫീസർ സാബിറാ ബീവി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജി വർഗീസ്, ജനപ്രതിനിധികൾ, പാടശേഖരസമിതികൾ കർഷകർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *