Your Image Description Your Image Description

കുവൈത്തിൽ ഇന്നലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ജഹ്‌റയിൽ 52 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് പല പ്രദേശങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെട്ടു. റബിയ, അബ്ദാലി, കുവൈത്ത് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ 51 ഡിഗ്രി സെൽഷ്യസും നുവായ്‌സീബിൽ 50 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.ഇന്നും ബുധനാഴ്ചയും മിതമായ തോതിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

അതേസമയം, വ്യാഴം മുതൽ ഞായർ വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ ധാരാർ അൽ-അലി അറിയിച്ചു. ഇന്നലെത്തെ അപേക്ഷിച്ച് ഇന്ന് മൂന്നോ നാലോ ഡിഗ്രി സെൽഷ്യസ് താപനിലയിൽ കുറവ് വരുന്നതിനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *