Your Image Description Your Image Description

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി പഞ്ചായത്ത്. ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പടിയാർ ഹോമിയോ കോളേജും ആയി സഹകരിച്ച് പ്രതിരോധ മരുന്നുകളുടെ വിതരണം ആരംഭിച്ചു. പഞ്ചായത്തിലെ നാലാം വാർഡിലെ വീടുകളിലാണ് നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരുന്നുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് നിർവഹിച്ചു.

രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുകയും പകരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മരുന്നുകൾ വിതരണം ചെയ്തുകൊണ്ട് പ്രസിഡൻ്റ് പറഞ്ഞു. ചിക്കൻപോക്സ് ലക്ഷണങ്ങൾ എന്തെല്ലാം, എന്താണ് പ്രതിരോധ നടപടികൾ, ചികിത്സാരീതികൾ, ഭക്ഷണരീതികൾ തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ബോധവൽക്കരണവും നടത്തി.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, ആശാവർക്കർമാർ, പടിയാർ ഹോമിയോ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *