Your Image Description Your Image Description
Your Image Alt Text

കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച്  ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ യാത്ര കോട്ടയം ജില്ലയിൽ ഇന്ന്  രാവിലെ  അയ്മനം പഞ്ചായത്തിൽ പര്യടനം നടത്തി.

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുകയാണ് യാത്രയുടെ ഉദ്ദേശം. അയ്മനത് നടന്ന യോഗം ഡോ. ആകാശ് തനേജ കോട്ടയം ജില്ലാ പ്രഭാരി ഡിപ്പാർട്ട്മെൻ്റ് ഓഫ് കോമേഴ്സ് ഗവ. ഓഫ് ഇന്ത്യ ഉദ്ഘാടനം ചെയ്തു. ശ്രീ.റെജി വർഗീസ് എ ജി എം നബാർഡ് അധ്യക്ഷ ആയിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡി ജി എം ശ്രീ. ജെ ശിവകുമാർ , ശ്രീമതി ലിൻസി ഡിവിശണൽ ഓഫീസ് കാനറ ബാങ്ക് , ലിജിൻ ലാൽ , ശ്രീ. വി. പി. പ്രതാപൻ, അയ്മനം പഞ്ചായത്ത്‌ വാർഡ് മെമ്പർ ജയകുമാർ, ബിന്ദു ഹരികുമാർ, പ്രസന്നകുമാരി, പ്രമോദ് തങ്കച്ചൻ, ദേവിക ടീച്ചർ, അനു ശിവപ്രസാദ്, സുനിത  എന്നിവർ സംസാരിച്ചു. ഫാക്ട് പ്രതിനിധി അലീന ചാക്കോ, സാമ്പത്തിക സാക്ഷരത വിദഗ്ദ്ധർ തുടങ്ങിയവർ ക്ലാസുകൾ എടുത്തു. സുനിൽകുമാർ, പീറ്റർ, മിനി അനിൽ എന്നിവരെ വേദിയിൽ ആദരിച്ചു. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. ലീഡ് ബാങ്ക് മാനേജർ അലക്സ് സ്വാഗതവും കാനറ ബാങ്ക് ബ്രാഞ്ച് മാനേജർ അശ്വിൻ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *