Your Image Description Your Image Description
Your Image Alt Text

 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ആഡംബരക്കാറിൽ കടത്തിയ നൂറ് ഗ്രാം എംഡിഎംഎ പൊലീസ് ആലുവയിൽ വെച്ച് പിടികൂടി. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ചെങ്ങമനാട് പോലീസും ചേർന്ന് ലഹരി പിടികൂടിയെങ്കിലും അന്വേഷണ സംഘത്തെ കണ്ടതോടെ ലഹരിമരുന്ന് ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു.

ദേശീയ പാതയിലൂടെ വാഹനത്തിൽ എംഡിഎംഎ കടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കരിയാട് ഭാഗത്ത് തടഞ്ഞു നിർത്തി പരിശോധിച്ചത്. അമിത വേഗത്തിൽ കടന്നു കളഞ്ഞ വാഹനത്തെ പൊലീസ് പിന്തുടർന്നെങ്കിലും രാസലഹരി ബാഗുൾപ്പടെ പുറത്തേക്ക് വലിച്ചെറിഞ്ഞു സംഘം കടന്ന് കളയുകയായിരുന്നു. കൊച്ചിയിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് ഗ്രൂപ്പാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ആലുവ റൂറൽ പൊലീസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *