Your Image Description Your Image Description
Your Image Alt Text

 

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മൂന്നുആണ്‍മക്കളില്‍ വിജയ് യേശുദാസ് മാത്രമാണ് സംഗീത ലോകത്തേക്ക് എത്തിയത്. മലയാളത്തിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ് വിജയുടെ ശബ്ദത്തില്‍ പിറന്നത്. യേശുദാസിന്റെ മകന്‍ ആണെങ്കിലും മലയാളത്തില്‍ നിന്നും പരിഗണന കിട്ടാന്‍ കുറച്ച് കാലതാമസം എടുത്തിരുന്നു എന്ന് പറയുകയാണ് താരം ഇപ്പോള്‍.

ഇനി മലയാളത്തില്‍ പാടുകയില്ലെന്ന് നാലഞ്ച് വര്‍ഷം മുന്‍പ് പറയേണ്ട സാഹചര്യവും ഉണ്ടായി. പ്രതിഫലത്തില്‍ സംബന്ധിച്ചും മറ്റുമായിട്ടാണ് അങ്ങനെ ഒരു പ്രസ്താവന പറഞ്ഞത്. മാത്രമല്ല തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് വിജയ് യേശുദാസ് ഇപ്പോള്‍.

കൃത്യസമയത്ത് റെക്കോര്‍ഡിങ്ങിന് എത്തിയിട്ടില്ലെന്ന് പറഞ്ഞ് സംഗീത സംവിധായകരെ വെറുപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് തനിക്ക് കൃത്യമായി പറയാന്‍ പറ്റില്ലെന്നാണ് വിജയ് പറയുന്നത്. എന്നാല്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ട്. ചെന്നൈയില്‍ നിന്നും വീട്ടിലെ ഒരു പ്രശ്‌നത്തിന് പോയി. അത് തീരാന്‍ വൈകിയത് കൊണ്ട് ഫ്‌ളൈറ്റും മിസ് ആയി.

ശേഷം റെക്കോര്‍ഡിങ്ങ് പിറ്റേന്ന് പതിനൊന്ന് മണിയ്ക്ക് വെക്കാമോ എന്ന് ഞാനവരോട് ചോദിച്ചിരുന്നു. അവര്‍ പത്തരയ്ക്ക് വെക്കാമെന്നും പറഞ്ഞു. പക്ഷേ അന്ന് ഉറങ്ങിയപ്പോള്‍ വെളുപ്പിന് നാലുമണിയായി. ഉണര്‍ന്നപ്പോള്‍ പത്ത് മണിയും കഴിഞ്ഞു. മാത്രമല്ല കഴുത്തിന് നല്ല വേദനയും എടുക്കാന്‍ തുടങ്ങി. ഇതൊന്നും എസ്‌ക്യൂസ് പറയുന്നതല്ല. ശരിക്കും സംഭവിച്ചതാണ്.

എനിക്ക് കുറച്ചൂടി വേഗത്തില്‍ ഒരുങ്ങി പോകാമായിരുന്നു. അതെന്റെ ഒരു തെറ്റ് തന്നെയാണ്. മൂഡ് ശരിയില്ലാത്തത് കെണ്ട് നമുക്ക് പിന്നത്തേക്ക് മാറ്റി വെക്കാമെന്ന് പറയുന്നതിന് പകരം ഞാനിപ്പോള്‍ എത്താമെന്ന് അവരെ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറ് കൊണ്ട് എത്താമെന്ന് പറഞ്ഞതോടെ അവിടുന്ന് മ്യൂസിക് ഡയറക്ടര്‍ ഇറങ്ങി പോയെന്നാണ് പറഞ്ഞത്.

പാട്ട് പാടാന്‍ പറ്റുന്നൊരു മൈന്‍ഡ് ഇല്ലെങ്കില്‍ അഥവ അതിന് പറ്റിയൊരു അവസ്ഥയിലല്ലെങ്കില്‍ ആ റെക്കോര്‍ഡിങ് തന്നെ കുഴപ്പമാവുകയുള്ളു. ഇതുപോലെ ലേറ്റ് ആയിട്ട് പോയ ഒരുപാട് സാഹചര്യങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും വിജയ് പറയുന്നു. യേശുദാസിന്റെ മകന്‍ ആയത്‌കൊണ്ട് അങ്ങനെ വേണം ഇങ്ങനെ വരണമെന്നുള്ള നിബന്ധനകള്‍ ഞാന്‍ നേരത്തെ മാറ്റി വെച്ചിരുന്നു.

നാലഞ്ച് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ ഇനി മലയാളത്തില്‍ പാടുകയില്ലെന്ന് പറയേണ്ട സാഹചര്യവും ഉണ്ടായി. പ്രതിഫലത്തില്‍ സംബന്ധിച്ചും മറ്റുമായിട്ടാണ് അങ്ങനെ ഒരു പ്രസ്താവന പറഞ്ഞത്. എന്റെ ഉള്ളിലുള്ള ഫീലിംഗാണ് ഞാന്‍ പറഞ്ഞത്. പക്ഷേ ചില ആളുകള്‍ അതിനെ വേറൊരു രീതിയിലാണ് സ്വീകരിച്ചത്.

നടന്മാര്‍, സംഗീത സംവിധായകര്‍, ഇവര്‍ക്കൊക്കെ കൂടുതല്‍ പൈസ കിട്ടുന്നുണ്ട്. പക്ഷേ ഗായകര്‍ക്ക് അങ്ങനെയല്ല. ഒരു പാട്ടുകാരന് ഒരു കോടി കൊടുക്കണമെന്നോ അമ്പത് ലക്ഷം കൊടുക്കണമെന്നോ അല്ല ഞാന്‍ പറയുന്നത്. അടുത്തിടെ ഒരു ട്രോള്‍ കണ്ടിരുന്നു. ഞാന്‍ മുപ്പത് ലക്ഷവും ചിത്രചേച്ചി പതിനഞ്ച് ലക്ഷവുമൊക്കെയാണ് പാട്ട് പാടാന്‍ വേണ്ടി വാങ്ങിക്കുന്നതെന്ന്.

ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരു മുഴുവന്‍ പരിപാടിയ്‌ക്കെല്ലാം കൂടിയിട്ടാണ് അങ്ങനൊരു തുക പോലും കാണാന്‍ കഴിഞ്ഞത്. ബാക്കി മേഖലയിലുള്ളവര്‍കെല്ലാം വലിയ തുക കിട്ടുമ്പോള്‍ ഗായകര്‍ക്ക് അങ്ങനൊരു അവഗണന ഉണ്ടെന്ന് തന്നെയാണ് വിജയ് യേശുദാസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *