Your Image Description Your Image Description

ചൈ​ന​യി​ലെ ലി​ൻ​ഫെ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന്റെ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം.ക​ഴി​ഞ്ഞ ദി​വ​സം ഷൂ​ട്ടി​ങ് ടീം ​നാ​ല് മെ​ഡ​ലു​ക​ൾ കൂ​ടി സ്വ​ന്ത​മാ​ക്കി. ഒ​രു സ്വ​ർ​ണ്ണം, ഒ​രു വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം എ​ന്നി​വ​യാ​ണ് നേ​ടി​യ​ത്. ഇ​തോ​ടെ കു​വൈ​ത്തി​ന്റെ ആ​കെ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​ബ്ദു​ൾ​റ​ഹ്മാ​ൻ അ​ൽ ഫൈ​ഹാ​ൻ, ത​ലാ​ൽ അ​ൽ റാ​ഷി​ദി, നാ​സ​ർ അ​ൽ മു​ക​ല്ലി​ദ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​സ്വ​ർ​ണം നേ​ടി.

വ​നി​ത മ​ത്സ​ര​ത്തി​ൽ ഷാ​ദ് അ​ൽ ഹ​വ്വാ​ൽ, സാ​റ അ​ൽ ഹ​വ്വാ​ൽ, റീം ​അ​ൽ സ​മാ​നാ​ൻ എ​ന്നി​വ​ർ വെ​ള്ളി മെ​ഡ​ൽ നേ​ടി.വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളി​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ഫൈ​ഹാ​ൻ വെ​ങ്ക​ലം നേ​ടി. മി​ക്സ്ഡ്-​ഡ​ബ്ൾ​സ് മ​ത്സ​ര​ങ്ങ​ളി​ൽ നാ​സ​ർ അ​ൽ മു​ക​ല്ലി​ദും സാ​റ അ​ൽ ഹ​വ്വാ​ലും വെ​ങ്ക​ലം നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *