Your Image Description Your Image Description

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫിനെതിരായ എല്‍ഡിഎഫ് വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍. തോറ്റ് നാറും എന്ന് തോന്നുമ്പോള്‍ ഉണ്ടാക്കുന്ന വഴിതിരിച്ചുവിടല്‍ ആണ് നിലവിലെ ആരോപണങ്ങള്‍ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

ദേശീയ പാത തകര്‍ന്നാല്‍ പോലും സര്‍ക്കാരിന് പരാതിയില്ല. കേന്ദ്ര മന്ത്രിക്ക് പോലും പരാതിയുണ്ട്. ആരെങ്കിലും ഇതിന് പിന്നാലെ പോയാല്‍ അതും പരമാപരാധമാണെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിന് കാരണക്കാരായവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണമെന്നും കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. പലകോണില്‍ നിന്നും പല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതൊന്നും പറയേണ്ട സമയമല്ല ഇതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *