Your Image Description Your Image Description

വോമിയുടെ മിക്സ് ഫ്ലിപ്പ് 2 (Xiaomi Mix Flip 2) ഉടൻ പുറത്തിറങ്ങും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഷവോമി മിക്സ് ഫ്ലിപ്പിന്‍റെ പിന്‍ഗാമിയായിരിക്കും ഈ ഫോണ്‍. ഷവോമിയുടെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് വരാനിരിക്കുന്ന ക്ലാംഷെൽ ഫോൾഡബിളിന്‍റെ ലോഞ്ചിനെക്കുറിച്ച് സൂചന നൽകി.

റെഡ്മി കെ 80 അൾട്രയ്ക്കും റെഡ്മിയുടെ ഗെയിമിംഗ് ടാബ്‌ലെറ്റിനും ഒപ്പം ഹാൻഡ്‌സെറ്റ് എത്തുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെയ്ബോയിലെ ഒരു പോസ്റ്റിൽ ഷവോമിയുടെ മാർക്കറ്റിംഗ് ജനറൽ മാനേജർ സിക്കി വെയ് കമ്പനിയുടെ പ്രസിഡന്‍റ് ലു വെയ്ബിംഗ് അടുത്തിടെ ഷവോമി മിക്സ് ഫ്ലിപ്പ് ഉപയോക്താക്കളുമായി ഒരു ചർച്ച നടത്തിയതായി വെളിപ്പെടുത്തി.

ഫോൺ ഉപയോഗിക്കുന്നതിന്‍റെ നല്ല വശങ്ങളും അതിന്‍റെ പോരായ്മകളും മെച്ചപ്പെടുത്താൻ കഴിയുന്ന സവിശേഷതകളും ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിലുള്ള ക്ലാംഷെൽ ഫോൾഡബിളിൽ മെച്ചപ്പെടുത്താൻ കമ്പനി ആഗ്രഹിക്കുന്നുണ്ടെന്നും ഷവോമി മിക്സ് ഫ്ലിപ്പ് 2 ഉടൻ തന്നെ ലോഞ്ച് ചെയ്തേക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

ഷവോമി മിക്സ് ഫ്ലിപ്പ് 2 ജൂൺ അവസാനത്തോടെ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ടിപ്‌സ്റ്റർ സ്മാർട്ട് പിക്കാച്ചു അടുത്തിടെ ഒരു വെയ്‌ബോ പോസ്റ്റിൽ അവകാശപ്പെട്ടു. റെഡ്‍മി കെ 80 അൾട്രയ്ക്കും ഗെയിമിംഗ് ഫോക്കസ്ഡ് റെഡ്മി ടാബ്‌ലെറ്റിനുമൊപ്പം മടക്കാവുന്ന സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിക്‌സ് ഫ്ലിപ്പ് 2 നിലവിലുള്ള മോഡലിനേക്കാൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *