Your Image Description Your Image Description

ആലുവ : റൂറൽ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന്‌ അങ്കമാലിയിലും ആലുവയിലുമായി 220 ഗ്രാം എംഡിഎംഎയും മൂന്ന് കിലോ കഞ്ചാവും പിടികൂടി.

അങ്കമാലിയിൽ 200 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ കതിരൂർ നല്ലച്ചേരിമുക്ക് മറിയം വില്ലയിൽ റിഷാൻ മായൻ (32), ആലുവയിൽ 20 ഗ്രാം എംഡിഎംഎയും മൂന്നുകിലോ കഞ്ചാവുമായി കോട്ടപ്പടി പുത്തൻപുരയിൽ നിബിൻ തങ്കപ്പൻ (39) എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്‌.

അന്തർസംസ്ഥാന ബസിൽ ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ചനിലയിൽ കടത്തുകയായിരുന്ന രാസലഹരിയാണ് റിഷാന്റെ പക്കൽനിന്ന്‌ പിടികൂടിയത്.ആലുവയിൽ റയിൽവേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവും എംഡിഎംഎയുമായി നിബിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *