Your Image Description Your Image Description

ക​പ്പ​ൽ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് ര​ക്ഷ​ക​രാ​യി കു​വൈ​ത്ത് ക​പ്പ​ൽ. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട 40 പേ​ർ​ക്കാ​ണ് കു​വൈ​ത്ത് ഓ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി​യു​ടെ (കെ‌.​ഒ‌.​ടി.‌​സി) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​പ്പ​ൽ ‘അ​ൽ ദാ​സ്മ’ സ​ഹാ​യ​മാ​യ​ത്. ക​ട​ലി​ൽ അ​ക​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ഭ​ക്ഷ​ണ​വും അ​ഭ​യ​വും ന​ൽ​കി​യ കെ‌.​ഒ‌.​ടി.‌​സി അ​വ​രെ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു.

അ​ങ്ങ​നെ ന​ടു​ക്കട​ലി​ൽ​നി​ന്ന് അ​വ​ർ ജീ​വി​ത​ത്തി​ലേ​ക്ക് നീ​ന്തി​ക്കയ​റി. ചൊ​വ്വാ​ഴ്ച ഈ​ജി​പ്തി​ലെ പോ​ർ​ട്ട് സെ​യ്ദി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ‘അ​ൽ ദാ​സ്മ’ ജീ​വ​ന​ക്കാ​ർ ത​ക​ർ​ന്ന ക​പ്പ​ലും ക​ട​ലി​ൽ കു​ടു​ങ്ങി​യ​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.തു​ട​ർ​ന്ന് ഈ​ജി​പ്ഷ്യ​ൻ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ അ​തോ​റി​റ്റി​യു​മാ​യും കു​വൈ​ത്ത് ഓ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി ഓ​പ​റേ​ഷ​ൻ​സ് ഓ​ഫി​സ് എ​ന്നി​വ​യെ വി​വ​രം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *