Your Image Description Your Image Description

സൗ​ദി​യി​ലെ താ​മ​സ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച രേ​ഖ ന​ൽ​കി​യാ​​ലേ ഇ​നി മു​ത​ൽ ഉം​റ വി​സ അ​നു​വ​ദി​ക്കൂ. ഹോ​ട്ട​ൽ, അ​പ്പാ​ർ​ട്മെ​ന്റ് തു​ട​ങ്ങി​യ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ള്ള ഉം​റ സ​ർ​വി​സ്​ ക​മ്പ​നി​ക​ൾ അ​തി​ന്റെ രേ​ഖ​ക​ൾ വി​സാ​അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം.​ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ‘നു​സു​ക് മ​സാ​ർ’ എ​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ ക​രാ​ർ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണ​മെ​ന്ന്​​ ഉം​റ ക​മ്പ​നി​ക​ളോ​ടും വി​ദേ​ശ സ​ർ​വി​സ്​ ഏ​ജ​ന്റു​മാ​രോ​ടും ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​ന്റെ ലൈ​സ​ൻ​സു​ള്ള താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തേ​ണ്ട​ത്. ഉം​റ സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​​ന്റെ ലൈ​സ​ൻ​സു​ള്ള താ​മ​സ​കേ​ന്ദ്ര​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ബ​ന്ധ​ന. അ​ങ്ങ​നെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളു​മാ​യാ​ണോ ക​രാ​ർ എ​ന്ന്​ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മേ ഉം​റ വി​സ അ​നു​വ​ദി​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ക്കൂ.

Leave a Reply

Your email address will not be published. Required fields are marked *