Your Image Description Your Image Description

വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ മു​ന്തി​രി ഉ​ത്സ​വം ജൂ​ൺ 16 മു​ത​ൽ ന​ട​ക്കും. പ്രാ​ദേ​ശി​ക കൃ​ഷി​യെ പി​ന്തു​ണ​ക്കു​ക, മു​ന്തി​രി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, യു​വാ​ക്ക​ളു​ടെ സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ന്റെ ല​ക്ഷ്യം.

കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മു​ന്തി​രി ഉ​ത്സ​വം ഒ​മാ​ന്റെ കാ​ർ​ഷി​ക ഭൂ​പ്ര​കൃ​തി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. സു​ൽ​ത്താ​നേ​റ്റി​ൽ ഏ​റ്റ​വും വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യ​പ്പെ​ടു​ന്ന​തും വാ​ണി​ജ്യ​പ​ര​മാ​യി പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തു​മാ​യ ഫ​ല​വി​ള​ക​ളി​ൽ ഒ​ന്നാ​ണ് മു​ന്തി​രി.

ഒ​മാ​നി മു​ന്തി​രി​യു​ടെ വി​പ​ണ​നം, അ​വ​യു​ടെ സാ​മ്പ​ത്തി​ക​ശേ​ഷി​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്ത​ൽ, മു​ന്തി​രി കൃ​ഷി​യെ ഒ​രു ലാ​ഭ​ക​ര​മാ​യ ബി​സി​ന​സാ​യി കാ​ണാ​ൻ യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ എ​ന്നി​വ​ക്ക് ഈ ​പ​രി​പാ​ടി അ​വ​സ​രം ന​ൽ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *