Your Image Description Your Image Description

കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ മും​ബൈ​യി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പോ​പു​ലേ​ഷ​ൻ സ​യ​ൻ​സ​സ് (ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല) 2025-26 വ​ർ​ഷ​ത്തെ പി.​ജി, പി​എ​ച്ച്.​ഡി, പോ​സ്റ്റ് ഡോ​ക്ട​റ​ൽ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, പ്ര​വേ​ശ​ന ബു​ള്ള​റ്റി​ൻ എ​ന്നി​വ www.iipsindia.ac.inൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നി​ൽ ജൂ​ൺ 25 വ​രെ അ​പേ​ക്ഷി​ക്കാം.കോ​ഴ്സു​ക​ൾ:

എം.​എ/​എം.​എ​സ് സി-​പോ​പു​ലേ​ഷ​ൻ സ്റ്റ​ഡീ​സ്: ര​ണ്ടു വ​ർ​ഷം, സീ​റ്റു​ക​ൾ 35, യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. പ്രാ​യ​പ​രി​ധി 25. പ്ര​തി​മാ​സ ഫെ​ലോ​ഷി​പ്പ് 5000 രൂ​പ. സി.​യു.​ഇ.​ടി-​പി.​ജി 2025 അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്ഷ​ൻ. വാ​ർ​ഷി​ക ട്യൂ​ഷ​ൻ​ഫീ​സ് 8800 രൂ​പ.

എം.​എ​സ് സി-​ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ്: ര​ണ്ടു വ​ർ​ഷം, സീ​റ്റ് 35. യോ​ഗ്യ​ത: ബി.​എ​സ് സി (​മാ​ത്ത​മാ​റ്റി​ക്സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ഹെ​ൽ​ത്ത് സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ബ​യോ സ്റ്റാ​റ്റി​സ്റ്റി​ക്സ് ര​ണ്ട് പേ​പ്പ​റു​ക​ൾ പ​ഠി​ച്ചി​രി​ക്ക​ണം) 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 25. പ്ര​തി​മാ​സ ഫെ​ലോ​ഷി​പ് 5000 രൂ​പ. വാ​ർ​ഷി​ക ട്യൂ​ഷ​ൻ​ഫീ​സ് 8800 രൂ​പ. സി.​യു.​ഇ.​ടി-​പി.​ജി 2025 അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.എം.​എ​സ് സി-​സ​ർ​വേ റി​സ​ർ​ച് ആ​ൻ​ഡ് ഡേ​റ്റ അ​ന​ലി​റ്റി​ക്സ്: ര​ണ്ടു വ​ർ​ഷം, സീ​റ്റ് 40, യോ​ഗ്യ​ത: തൊ​ട്ടു​മു​ക​ളി​ലേ​തു​പോ​ലെ​ത​ന്നെ. പ്ര​തി​മാ​സ ഫെ​ലോ​ഷി​പ് 5000 രൂ​പ. വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ് 8800 രൂ​പ.

പി​എ​ച്ച്.​ഡി-​പോ​പു​ലേ​ഷ​ൻ സ്റ്റ​ഡീ​സ്: പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ് പ്രോ​​ഗ്രാം: പ്ര​തി​മാ​സ ഫെ​ലോ​ഷി​പ് 50,000 രൂ​പ + എ​ച്ച്.​ആ​ർ.​എ. പ്ര​വേ​ശ​ന യോ​ഗ്യ​ത​യും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​ഡ്മി​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഹോ​സ്റ്റ​ൽ സൗ​ക​ര്യം ല​ഭി​ക്കും. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ അ​ഞ്ചു​ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. സം​വ​ര​ണം അ​ട​ക്കം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *