Your Image Description Your Image Description

ഇടുക്കി : ഉടുമ്പന്‍ചോല താലൂക്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണസേന പരിശോധന നടത്തി. പന്നിയാറുകുട്ടി, ശ്രീനാരായണപുരം റിപ്പിള്‍ വെള്ളച്ചാട്ടം, ഗ്യാപ് റോഡ് തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്.

എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ഉടുമ്പന്‍ചോല തഹസില്‍ദാറുമായി കൂടിക്കാഴ്ച നടത്തി. അപകട മേഖലകള്‍, മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് സംഘം ചര്‍ച്ച നടത്തി.

ഡെപ്യൂട്ടി തഹസില്‍ദാര്‍ ,വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരോടൊപ്പം വിവിധ മേഖലകള്‍ സേനാംഗങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍ മനസിലാക്കുകയായിരുന്നു ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *