Your Image Description Your Image Description

കണ്ണൂർ : കൈക്കൂലിക്കേസിൽ ഗ്രേഡ് എഎസ്ഐക്ക് സസ്‌പെൻഷൻ. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇൻസ്‌പെക്ടർ ഇബ്രാഹിം സീരകത്തിനെയാണ് കണ്ണൂർ റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെൻഡ് ചെയ്തത്.

വാഹനപരിശോധനയ്ക്കിടെ മെയ് 13-ന് രാത്രി 11.30-നാണ് കോട്ടയം അതിരുംപുഴ മാച്ചാത്തി വീട്ടിൽ അഖിൽ ജോണിനെ പൊലീസ് പിടികൂടിയത്. ബ്രെത്തലൈസർ പരിശോധനയിൽ അഖിൽ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഫോൺനമ്പർ വാങ്ങി വിട്ടയച്ചു.

അടുത്ത ദിവസം അഖിലിനെ ഫോണിൽ വിളിച്ച് മറ്റൊരാളുടെ പേരിൽ കേസെടുക്കാമെന്നും പകരക്കാരനും കോടതിച്ചെലവിനുമായി 14000 നൽകണമെന്നും ഇബ്രാഹിം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് അഖിൽ ഗൂഗിൾ പേ വഴി പണം നൽകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നർക്കോട്ടിക് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ഡിഐജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *