Your Image Description Your Image Description

കോ​ട്ട​യം: തേ​ങ്ങ എ​ടു​ക്കാ​നാ​യി തോ​ട്ടി​ലി​റ​ങ്ങ​വേ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ കോ​ട്ട​യം മീ​ന​ടം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.മീ​ന​ടം കാ​ട്ടു​മ​റ്റ​ത്തി​ൽ ഈ​പ്പ​ൻ തോ​മ​സ് (66) നെ​യാ​ണ് പ​ത്താം ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലിലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തോ​ട്ടി​ലേ​ക്കു വീ​ണ തേ​ങ്ങ എ​ടു​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഇയാൾ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​ള്ള ടീം ​എ​മ​ർ​ജ​ൻ​സി സം​ഘം ഇ​ന്ന് രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ സ്ഥ​ലം മു​ത​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കൈ​തേ​പ്പാ​ല​ത്തി​ന് താ​ഴെ താ​മ​ര​വേ​ലി പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തോ​ട്ടി​ലേ​ക്ക് കു​റു​കെ വീ​ണ് കി​ട​ക്കു​ന്ന മ​ര​ത്ത​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ഴി​ഞ്ഞ മേ​യ് 31 ന് ​വൈ​കു​ന്നേ​ര​മാ​ണ് ഇ​ദ്ദേ​ഹം തോ​ട്ടി​ൽ വീ​ണ​ത്.

Leave a Reply

Your email address will not be published. Required fields are marked *