Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കെയ്ക്ക് മുറിച്ച് പോലീസ് ഓഫീസറുടെ ജന്മദിനാഘോഷം വിവാദത്തിൽ. കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ആ​ഘോ​ഷി​ച്ച​ത്.

കോ​ൺ​ഗ്ര​സ് കൊ​ടു​വ​ള്ളി സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ റീ​ലു​ക​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ‘ഹാ​പ്പി ബ​ർ​ത്ത് ഡേ ​ബോ​സ്’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് പോ​സ്റ്റ് പ​ല​യി​ട​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മേ​യ് 30നാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​പി.​അ​ഭി​ലാ​ഷി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *