Your Image Description Your Image Description

ബലിപെരുന്നാളിന്റെ ആഘോഷത്തിലേക്ക് മിഴി തുറന്ന് വർണവിളക്കുകൾ. അബുദാബി നഗരത്തിന്റെ പ്രധാന റോഡുകളിലാണ് ബഹുവർണ വിളക്കുകൾ തെളിച്ചത്.പ്രധാന തെരുവുകൾക്ക് പുറമെ വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം വർണ ദീപങ്ങൾ നിറച്ചാണ് യുഎഇ പെരുന്നാളിനെ സ്വാഗതം ചെയ്തത്. റോഡിന് മധ്യത്തിലും വശങ്ങളിലുമായുള്ള വിളക്കുകാലുകളിൽ സ്ഥാപിച്ച ഈദ് ആശംസകൾ മിന്നിത്തിളങ്ങി.

പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാവുന്ന പരിസ്ഥിതി സൗഹൃദ വിളക്കുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കോർണിഷ്, മക്തൂം ബ്രിഡ്ജ്, ഷെയ്ഖ് സായിദ് ബ്രിഡ്ജ്, മുസഫ പാലം ഉൾപ്പെടെ നഗരത്തിലെ വിവിധ സ്ട്രീറ്റുകൾ കേന്ദ്രീകരിച്ചാണ് വർണാലങ്കാരം. അൽഐനിലും അൽദഫ്റയിലും പ്രധാന തെരുവുകളും വർണാഭമായി.

Leave a Reply

Your email address will not be published. Required fields are marked *