Your Image Description Your Image Description

ബ​ഹ്റൈ​നി​ലെ ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. പാ​ർ​ല​മെ​ന്‍റ് സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​ണ് നി​ർ​ദേ​ശ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ പാ​രി​സ്ഥി​തി​ക ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്കം. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റും പാ​ർ​ല​മെ​ന്‍റി​ന്റെ സാ​മ്പ​ത്തി​ക, കാ​ര്യ സ​മി​തി ചെ​യ​ർ​മാ​നു​മാ​യ അ​ഹ​മ്മ​ദ് അ​ൽ സ​ല്ലൂ​മാ​ണ് ഈ ​നി​ർ​ദേ​ശ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ, ബ​ഹ്റൈ​നി​ലെ ലോ​ജി​സ്റ്റി​ക്‌​സ്, ഡെ​ലി​വ​റി മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​സ്ഥി​തി പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യി ഇ​ത് മാ​റും. ബ​ഹ്റൈ​ൻ സ​ർ​ക്കാ​റി​ന്‍റെ ഊ​ർ​ജ പ​രി​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക, പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ക, പു​ക കു​റ​ക്കു​ക എ​ന്നി​വ​യും ഈ ​നി​ർ​ദേ​ശ​ത്തി​ന് പി​ന്നി​ലു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *