Your Image Description Your Image Description

ഒമാനില്‍ പരീക്ഷകള്‍ നടക്കുന്ന സമയങ്ങളിലും അവധിക്കാലത്തും വൈദ്യുതിയോ ജലവിതരണമോ തടസ്സപ്പെടില്ലെന്ന് അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ (എപിഎസ്ആര്‍) അറിയിച്ചു. വൈദ്യുതി, ജല സേവനങ്ങള്‍ വിച്ഛേദിക്കരുതെന്ന് കാണിച്ച് വിതരണ കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

വൈകുന്നേരം അഞ്ചിനും രാവിലെ ഏഴിനും ഇടയിലും, വാരാന്ത്യങ്ങളിലോ ഔദ്യോഗിക അവധി ദിവസങ്ങളിലോ അവയ്ക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസത്തിലോ വൈദ്യുതി സേവനങ്ങളോ ജല വിതരണമോ വിച്ഛേദിക്കരുതെന്ന് എ പി എസ് ആര്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസ അതോറിറ്റി അംഗീകരിച്ച ഷെഡ്യൂളുകള്‍ക്കനുസൃതമായി, പൊതുവിദ്യാഭ്യാസ ഡിപ്ലോമ പരീക്ഷാ കാലയളവിലും വൈദ്യുതി വിച്ഛേദിക്കാന്‍ പാടില്ലെന്നും എ പി എസ് ആര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *