Your Image Description Your Image Description

കടലുണ്ടി : ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികനായ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കടലുണ്ടി പ്രബോധിനി ജങ്ഷനിലുണ്ടായ അപകടത്തിൽ മണ്ണൂർ പൂച്ചേരിക്കുന്ന് മേലെ കോയിക്കളം പാച്ചേരി ജഗദീഷ് ബാബു(44)വാണ് മരണപ്പെട്ടത്.

കെട്ടിടനിർമാണ കരാറുകാരനായ ജഗദീഷ് ബാബു വീട്ടിലേക്ക് വരുന്നതിനിടെ കോഴിക്കോട്- ചാലിയം റൂട്ടിലോടുന്ന നജീബ്, കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന ചെമ്പകം എന്നീ ബസുകൾക്കിടയിൽപ്പെടുകയായിരുന്നു.

നജീബ് ബസിന് പിന്നിൽ ജഗദീഷ്‌ ബാബു എത്തിയ സമയത്ത്‌ അലക്ഷ്യമായി ചെമ്പകം ബസും കുതിച്ച്‌ മുന്നോട്ടു കയറിയതോടെ ഇരു ബസുകൾക്കുമിടയിൽപ്പെടുകയായിരുന്നു.

ഉടൻ കോട്ടക്കടവിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *