Your Image Description Your Image Description

യുഎഇയിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ആശുപത്രികൾ നൽകുന്ന സിക്ക് ലീവുകൾക്കും മെഡിക്കൽ റിപ്പോർട്ടുകളും ഇനി ഓൺലൈൻ വഴി സാക്ഷ്യപ്പെടുത്താം.

ഉപയോക്താക്കൾക്ക് യുഎഇ പാസ് ഉപയോഗിച്ച് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി സേവനം സ്വന്തമാക്കാം. 5 ദിവസം വരെ സിക്ക് ലീവുകൾക്ക് അംഗീകരിക്കും. അതേസമയം, ഒരു മാസത്തിൽ കൂടുതൽ വേണ്ടവർക്ക് ഫീസ് അടച്ചതിന് ശേഷം സുപ്രീം മെഡിക്കൽ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്.

വിദേശത്ത് നൽകുന്ന മെഡിക്കൽ റിപ്പോർട്ടുകൾക്കും സിക്ക് ലീവുകൾക്കും ഉപയോക്താവിന്റെ അഭ്യർഥന പ്രകാരം അംഗീകാരത്തിനായി മെഡിക്കൽ കമ്മിറ്റിയിലേക്ക് കൈമാറുന്നതിന് മുൻപ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. സേവനം ഉപയോക്തൃ സൗഹൃദവും വേഗമേറിയതുമായ രീതിയിൽ രൂപകൽപന ചെയ്തതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *