Your Image Description Your Image Description

മ​സ്ക​ത്ത്: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ‘പ​രി​സ്ഥി​തി സൗ​ഹൃ​ദ’ ന​മ്പ​ർ ​​​​​​​​പ്ലേ​റ്റു​മാ​യി ഒ​മാ​ൻ. ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ​ക്കാ​യി വ്യ​ത്യ​സ്ത​മാ​യ വി​ഷ്വ​ൽ ഐ​ഡ​ന്റി​ഫ​യ​റു​ക​ൾ ന​ൽ​കി രാ​ജ്യ​ത്തു​ട​നീ​ളം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ (ഇ.​വി) കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ പി​ന്തു​ണ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​രം​ഭം. കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ ഒ​രു ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ശു​ദ്ധ​മാ​യ ഗ​താ​ഗ​ത ബ​ദ​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഒ​മാ​ന്റെ വി​ശാ​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണി​ത്. എ​ല്ലാ ഇ​ല​ക്ട്രി​ക് വാ​ഹ​ന ഉ​ട​മ​ക​ളും പു​തി​യ അ​പ്ഡേ​ഷ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ സം​വി​ധാ​നം അ​നു​സ​രി​ച്ച്, സ്വ​കാ​ര്യ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ ക​റു​ത്ത നി​റ​ത്തി​ലു​ള്ള വാ​ച​ക​ങ്ങ​ൾ അ​ട​ങ്ങി​യ മ​ഞ്ഞ പ്ലേ​റ്റു​ക​ൾ ആ​യി​രി​ക്കും ഉ​ണ്ടാ​കു​ക. വാ​ണി​ജ്യ, ടാ​ക്സി, വാ​ട​ക ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ൽ വെ​ളു​ത്ത വാ​ച​കം ഉ​ള്ള ചു​വ​ന്ന പ്ലേ​റ്റു​ക​ളു​മാ​യി​രി​രി​ക്കും.

സ്വ​കാ​ര്യ അ​ല്ലെ​ങ്കി​ൽ വ്യാ​വ​സാ​യി​ക പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ പോ​ലു​ള്ള​തും പൊ​തു റോ​ഡു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത​തു​മാ​യ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് വെ​ളു​ത്ത വാ​ച​ക​ങ്ങ​ൾ അ​ട​ങ്ങി​യ ക​റു​ത്ത് നി​റ​മാ​യി​രി​ക്കും ന​മ്പ​ർ ​​​​​​പ്ലേ​റ്റി​ന്.മൂ​ന്നു ന​മ്പ​ർ ​​​​​​​​​പ്ലേ​റ്റു​ക​ളി​ലും ഇ.​വി ചി​ഹ്ന​വും അ​റ​ബി​യി​ൽ ‘ഒ​മാ​ൻ’ എ​ന്നും ഉ​ൾ​പ്പെ​ടു​ത്തി​യു​ട്ടു​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *