Your Image Description Your Image Description

ദു​ബൈ​യി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ജൂൺ 2 മുതൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക്​ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ആ​ർ.‌​ടി.‌​എ ദു​ബൈ സ്മാ​ർ​ട്ട് ആ​പ് വ​ഴി​യോ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ബു​ക്കി​ങ്​ ന​ട​ത്താം. പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ന​ട​പ​ടി. ത​സ്ജീ​ൽ ഹ​ത്ത സെ​ന്റ​റി​ന്​ മാ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

മു​ൻ​കൂ​ർ അ​പ്പോ​യി​ന്റ്മെ​ന്റ് ഇ​ല്ലാ​തെ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ക്ക്-​ഇ​ൻ സേ​വ​നം ഇ​പ്പോ​ഴും 19 കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, ഇ​വ​രി​ൽ​നി​ന്ന്​ 100 ദി​ർ​ഹ​മി​ന്റെ അ​ധി​ക സേ​വ​ന ഫീ​സ് ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ദു​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ അ​പ്പോ​യി​ന്റ്മെ​ന്റ് ആ​വ​ശ്യ​മി​​ല്ല.ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ അ​ൽ ഖി​സൈ​സി​ലെ​യും അ​ൽ ബ​ർ​ശ​യി​ലെ​യും ത​സ്ജീ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ സം​വി​ധാ​നം ആ​രം​ഭി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *